Kerala
പുലിപ്പല്ല് കേസിൽ വേടന് ജാമ്യം
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

കൊച്ചി | പുലിപ്പല്ല് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഞ്ചാവ് കേസിലും പുലിപ്പല്ല് മാല ധരിച്ച കേസിലും രണ്ട് ദിവസത്തേക്ക് വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. വേടനില്‍ നിന്ന് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് കോടതിയില്‍ പറഞ്ഞിരുന്നു.
ആറ് ഗ്രാം കഞ്ചാവും ഒന്നര ലക്ഷം രൂപയും വേടൻ്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു.
---- facebook comment plugin here -----