Kerala
പാലക്കാട് വന്‍ എം ഡി എം എ വേട്ട; രണ്ട് യുവാക്കള്‍ പിടിയില്‍
600 ഗ്രാം എം ഡി എം എയുമായാണ് യുവാക്കള്‍ പിടിയിലായത്

പാലക്കാട്| പാലക്കാട് വന്‍ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. കോയമ്പത്തൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ പാലക്കാട്ടേക്ക് എത്തിയ പട്ടാമ്പി സ്വദേശികളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ സൗത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
അതേസമയം 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപം കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.