Kerala
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
ഇന്ന് ഉച്ചക്ക് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം
തിരുവനന്തപുരം | ചിറയിന്‍കീഴില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് തെന്നൂര്‍ലൈനില്‍ ഗീതാഞ്ജലിയില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്.
കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന പ്രവീണ്‍ തിരുവനന്തപുരത്തേക്ക് പോയ കോര്‍ബ എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. ഇന്ന് ഉച്ചക്ക് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം
ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----





