Connect with us

Kerala

ബ്രഹ്മപുരത്തെ പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണം: ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ചോദ്യം ഉന്നയിച്ചത്.

Published

|

Last Updated

കൊച്ചി| ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ചോദ്യം ഉന്നയിച്ചത്. ആറു മേഖലകളിലെ തീ അണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം ബ്രഹ്മപുരത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതിയെ നിയോഗിച്ചു. കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest