Connect with us

International

ട്രംപിന്റെ ഭീഷണികളെ പ്രതിരോധിക്കാൻ ചൈനീസ് മാതൃക പിന്തുടർന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചൈനീസ് മാതൃകയിലുള്ള നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.

Published

|

Last Updated

ടെഹ്റാൻ | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന കടുത്ത ഭീഷണികളെ പ്രതിരോധിക്കാൻ ചൈനയുടെ തന്ത്രങ്ങൾ പയറ്റി ഇറാൻ. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചൈനീസ് മാതൃകയിലുള്ള നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചൈനക്കെതിരെ ട്രംപ് സമാനമായ ഭീഷണി മുഴക്കിയപ്പോൾ പ്രതിരോധിക്കാൻ ചൈന സ്വീകരിച്ച അതേ പാതയാണ് ഇപ്പോൾ ഇറാനും പിന്തുടരുന്നത്.

ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. മാസങ്ങൾക്ക് മുമ്പ് ചൈനക്കെതിരെ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും കയറ്റുമതി തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകളിൽ അത്യാവശ്യമായ അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചാണ് ചൈന അമേരിക്കയെ സമ്മർദ്ദത്തിലാക്കിയത്. സമാനമായ രീതിയിൽ ഹോർമുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ നിയന്ത്രണം ആയുധമാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം നിയന്ത്രിക്കാനും സുരക്ഷിതമായ യാത്രയ്ക്ക് ഫീസ് ഈടാക്കാനും ഇറാൻ നീക്കം നടത്തുന്നുണ്ട്. നേരത്തെ അന്താരാഷ്ട്ര കപ്പൽ പാതയായിരുന്ന ഇവിടെ ഇപ്പോൾ ഇറാൻ ഒരു കാവൽക്കാരന്റെ റോളാണ് സ്വീകരിക്കുന്നത്. ഇറാന്റെ ഈ നീക്കം ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ട്രംപിന്റെ ഉപരോധ ഭീഷണിക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില എട്ട് ശതമാനം വർധിച്ച് ബാരലിന് 103 ഡോളറിലെത്തി. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ എണ്ണവില 120 ഡോളറിന് മുകളിലെത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക സമ്മർദ്ദങ്ങളെ നേരിടാൻ തയ്യാറാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ഉപരോധം തുടർന്നാൽ പെട്രോൾ വില അഞ്ച് ഡോളറിന് മുകളിൽ വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈനികമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള സാമ്പത്തിക സമ്മർദ്ദം പ്രയോഗിച്ച് അമേരിക്കയെ ചർച്ചയ്ക്ക് പ്രേരിപ്പിക്കാനാണ് ഇറാന്റെ ശ്രമം.

Summary

Iran is effectively utilizing its control over the Strait of Hormuz to counter Donald Trump’s threats of a naval blockade, mirroring China’s previous strategy of restricting critical exports. This standoff has already pushed Brent crude prices to $103 per barrel, with warnings of further escalation to $120 if the conflict persists. Despite military pressure, Iranian leadership remains defiant, using economic leverage to force the United States into negotiations.

---- facebook comment plugin here -----

Latest