Connect with us

Kerala

സ്വകാര്യബസില്‍ നിന്ന് വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

കുമാരനല്ലൂര്‍ ഉമ്പുക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | സ്വകാര്യ ബസില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമാരനല്ലൂര്‍ ഉമ്പുക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂര്‍-കാണക്കാരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈഴംപേരൂര്‍ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ നിന്ന് വീണാണ് ശോഭനകുമാരിക്ക് പരുക്കേറ്റത്.

ശോഭനയെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് വൈകിട്ട് മൂന്നോടെ മരണത്തിന് കീഴടങ്ങി. സംസ്‌കാരം പിന്നീട്.

അപകടത്തെ തുടര്‍ന്ന് ബസ് റോഡില്‍ ഉപേക്ഷിച്ച ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

 

Latest