Connect with us

National

മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്താനൊരുങ്ങി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍

ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്.

Published

|

Last Updated

ഷിംല| മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്താനൊരുങ്ങി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്. ഇതിലൂടെ നൂറ് കോടി രൂപ സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു.

പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 1500 ഡീസല്‍ ബസുകൾ ഇലക്ട്രിക് ബസുകളാക്കി മാറ്റും. ആയിരം കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്‌സിഡിയും എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 40,000 ഡെസ്‌കുകളും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനായി ഫണ്ട് കണ്ടെത്താൻ  ‘പശു സെസ്’ ഈടാക്കുന്നുണ്ട്. സെസ് നിരക്ക് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. രണ്ട് ശതമാനം മുതൽ 20 ശതമാനം വരെയാണ് പലയിടത്തും സെസ് നിരക്ക്.

 

 

 

 

Latest