Connect with us

Ongoing News

മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പിന് തുടക്കം

ജീവിതശൈലീ രോഗ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധനവിനും സഹായകം

Published

|

Last Updated

കാരന്തൂർ | കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ സ്‌പെഷ്യൽ ഹിജാമ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഈ മാസം 20 വരെ  തുടരും. ജീവിതശൈലീ രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധനവിനും സഹായകമാകുന്ന യുനാനി ചികിത്സാ രീതിയായ ഹിജാമ ഗവ. അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മർകസ് യുനാനിയിൽ ചെയ്യുന്നത്.

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റുന്നതിന് ഫലപ്രദമായ മാർഗമായ ഹിജാമ, ക്യാമ്പ് വേളയിൽ പ്രത്യേക കിഴിവോടെയാണ് നിർവഹിക്കുന്നത്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.

Latest