From the print
ഹയര്‍ സെക്കന്‍ഡറി: അറബിക് അധ്യാപക- വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തി
കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അറബിക് അധ്യാപക തസ്്തികകള്ക്ക് മിനിമം പത്ത് കുട്ടികള്‍ മതിയെന്ന വിദ്യാര്‍ഥി അനുപാതത്തില്‍ നിയമനാംഗീകാരം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അറബിക് അധ്യാപക തസ്്തികകള്ക്ക് മിനിമം പത്ത് കുട്ടികള്‍ മതിയെന്ന വിദ്യാര്‍ഥി അനുപാതത്തില്‍ നിയമനാംഗീകാരം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അറബിക്, ഉറുദു, സംസ്കൃതം ഉപഭാഷകള്‍ക്ക് ജൂനിയര്‍ തസ്്തികകള്ക്ക് പത്ത് കുട്ടികള്‍ മതിയായിരുന്നു. എന്നാല്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നിര്‍ദേശിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ 2023- 24 അധ്യയനവര്‍ഷത്തെ തസ്്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച 2024 മാര്‍ച്ചിലെ ഉത്തരവില്‍ പത്ത് കുട്ടികള്‍ മതിയെന്ന നിര്‍ദേശം വരികയും ചെയ്തു.
എന്നാല്‍, അതേ വര്‍ഷം ഒക്ടോബറില്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന നിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് വീണ്ടും പുറത്തിറക്കി. ഇത് അറബിക് തസ്്തിക നിര്‍ണയത്തിന് പ്രതിസന്ധി സൃഷ്്ടിച്ചു.
25 കുട്ടികളെ നിര്‍ദേശം പിന്‍വലിച്ച് പത്ത് കുട്ടികളെന്ന ഉത്തരവ് ഇറക്കണമെന്ന ആവശ്യം വീണ്ടും ശക്തമായതോടെയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
ഉത്തരവ് നിലവിലുള്ള തസ്്തികകള്ക്കും നിയമനാം ഗീകാരം തടസ്സപ്പെട്ടവര്‍ക്കും ഗുണകരമാണെങ്കിലും പുതിയ അധിക തസ്്തിക സൃഷ്്ടിക്കാ ന് പാടില്ലെന്ന നിര്‍ദേശം അറബിക് അധ്യാപകര്‍ക്ക് തിരിച്ചടിയാണ്. അധിക തസ്്തിക സൃഷ്്ടിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ഒഴിവാക്കണമെന്ന് അറബിക് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.