Connect with us

From the print

ഉന്നത വിദ്യാഭ്യാസം; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

ഐ ഐ എം, ഐ ഐ ടി, ഐ ഐ എസ് സി, ഐ എം എസ് സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ദേശീയതലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ എം, ഐ ഐ ടി, ഐ ഐ എസ് സി, ഐ എം എസ് സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു.

സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ പി എല്‍ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിക്ക് കോഴ്സ് കാലാവധിക്കുള്ളില്‍ പരമാവധി അര ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ പൂര്‍ണമായ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300524, 04712302090.

 

Latest