Kerala
ഹൈക്കോടതി പരമാര്‍ശം ലൈഫ് മിഷന്‍ കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്നത്: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം ധാര്‍മികപരമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം | ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ഹൈക്കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അറിവോടെയാണ് സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന്‍ തട്ടിപ്പുമെല്ലാം നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം ധാര്‍മികപരമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ചു മുഖ്യമന്ത്രിയിലും വന്‍ സ്വാധീനമുള്ളതിനാല്‍ ശിവശങ്കര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്‍ ജാമ്യാപേക്ഷ തള്ളിയത്.