Connect with us

International

ദേ, മാഞ്ചസ്റ്ററിലും എം വി ഡി സ്ട്രോങ്ങാണ്; ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ച ഹാളണ്ടിനെ പൂട്ടി പോലീസ്

മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് ഹാളണ്ട് കാറോടിക്കുന്നതിന്റെ ചിത്രം ദി സൺ പത്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി

Published

|

Last Updated

ലണ്ടന്‍ | വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം എര്‍ലിംഗ് ഹാളണ്ടിനെ ചോദ്യം ചെയ്ത് മാഞ്ചസ്റ്റര്‍ പോലീസ്.

ഡ്രൈവിംഗിനിടെ ഹാളണ്ട് ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രം സഹിതമാണ് പോലീസ് ചോദ്യം ചെയ്തത്.

നോര്‍വേ താരമായ ഹാളണ്ട് മാര്‍ച്ച് 15ന് ഇത്തിഹാദ് സ്‌റ്റേഡിയം പരിസരത്ത് മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് കാര്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രം ദി സൺ പത്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് താരത്തെ ചോദ്യം ചെയ്തത്‌.