Connect with us

Kuwait

കുവൈത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റാക്കാന്‍ ആലോചന

ഗതാഗത നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യം വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലി സമയം പുന ക്രമീകരിക്കണമെന്നതാണ് ഇതില്‍ പ്രധാനം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. ഈ സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യം വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലി സമയം പുന ക്രമീകരിക്കണമെന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി എല്ലാ മന്ത്രാലയങ്ങളിലെയും അധികാരികള്‍ ഏകോപനം നടത്തി സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് സെക്രട്ടറി എന്‍ജിനീയര്‍ ഫഹദ് അല്‍ ഒതൈബി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ കാര്യാലയങ്ങളിലെ പ്രവര്‍ത്തന സമയം മാറ്റുകയോ അല്ലെങ്കില്‍ രണ്ട് ഷിഫ്റ്റുകളിലാക്കുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നും ഫഹദ് അല്‍ ഒതൈബി ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുന്ന എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിക്കണം. ഇതിനു പുറമേ ഡ്രൈവിംഗിനിടയിലെ ഫോണ്‍ ചെയ്യല്‍, സീറ്റ് ബെല്‍ട്ട് ധരിക്കാതിരിക്കല്‍, അമിത വേഗത മുതലായവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest