Kerala
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
മലയോര മേഖലയിലായിരിക്കും മഴ കൂടുതലും എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴക്ക് സാധ്യത. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത . ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനിടെ തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തുടരുകയാണ്. ഇന്ന് രാവിലെ വരെ തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തി തുടര്‍ന്ന് ശക്തി കുറയും. തുടര്‍ന്ന് ദിശ മാറി കിഴക്ക് ഭാഗത്തേക്ക് നീങ്ങി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു