Connect with us

rain alert

സംസ്ഥാനത്ത് ബുധനാഴ്ചവരെ മഴ കനത്തേക്കും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളിലും ബുധാനാഴ്ച അഞ്ചുജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

 

കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളിലും ബുധാനാഴ്ച അഞ്ചുജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.