Connect with us

Heavy rain

കോട്ടയത്തും കോഴിക്കോടും മലയോര മേഖലയില്‍ കനത്ത മഴ

എരുമേലി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി: പുല്ലൂരാംപാറയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

കോട്ടയം/ കോഴിക്കോട് | സംസ്ഥാനത്തെങ്ങും പരക്കെ മഴ. കോഴിക്കോടും കോട്ടയത്തും മലയോര മേഖലയിലുണ്ടായ കനത്ത മഴയില്‍ മലവെള്ളപ്പാച്ചില്‍. എരുമേലി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. തുമരംപാറത്തോട് കരകവിഞ്ഞൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. എരുമേലി ഉള്‍പ്പെടുന്ന കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ആറുവരെ കനത്ത മഴയാണുണ്ടായത്. എരുമേലി ഇരുമ്പൂന്നിക്കരയില്‍ തോ്ട്ടില്‍ വെള്ളം ഉയര്‍ന്ന് കോഴി ഫാം ഒലിച്ചുപോയി.

കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ഇന്ന് ഉച്ചക്ക് ശേഷം വലിയ മലവെള്ളപ്പാച്ചിലാണുണ്ടായത്. പുല്ലൂരാംപാറയില്‍ തീരഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ അതിശക്ത മഴയുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ബുധനാഴ്ചകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.

 

---- facebook comment plugin here -----

Latest