Connect with us

idukki rain

ഇടുക്കിയില്‍ കനത്ത മഴ; ചേരിയാറില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

ശാന്തന്‍പാറക്കു സമീപം പേത്തൊട്ടിയില്‍ ഇന്നലെ വൈകീട്ട് ഉരുള്‍പൊട്ടി

Published

|

Last Updated

ഇടുക്കി | ഇടുക്കി ശാന്തന്‍പാറക്ക് സമീപം ചേരിയാറില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി റോയി ആണ് മരിച്ചത്.

ഇടുക്കിയില്‍ കനത്തമഴ തുടരുകയാണ്. ശാന്തന്‍പാറക്കു സമീപം പേത്തൊട്ടിയില്‍ ഇന്നലെ വൈകീട്ട് ഉരുള്‍പൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.

പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു. ഉടുമ്പന്‍ചോല ശാന്തന്‍പാറ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. ഇടിഞ്ഞു വീണ മണ്ണും നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

 

---- facebook comment plugin here -----

Latest