Connect with us

Kerala

സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ സര്‍വകലാശാലകളോട് 11 ലക്ഷം ആവശ്യപ്പെട്ട് ഗവര്‍ണര്‍

വി സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്ക് വക്കീല്‍ ഫീസ് നല്‍കാനാന്‍ പണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ രണ്ടു സര്‍വകലാശാലകളോട് 11 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

വി സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്ക് വക്കീല്‍ ഫീസ് നല്‍കാനാന്‍ പണം ആവശ്യപ്പെട്ടാണ് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ കത്തയച്ചത്.

കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടതെന്ന് പറയുന്നു. ഓരോ സര്‍വകലാശലയും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest