Connect with us

National

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് രൂക്ഷം; കാഴ്ചാപരിധി 50 മീറ്റര്‍ വരെയായി കുറഞ്ഞേക്കും

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് രൂക്ഷം. അതിശൈത്യത്തെ തുടര്‍ന്നുള്ള മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി 100 മുതല്‍ 50 മീറ്റര്‍ വരെയായി കുറഞ്ഞേക്കുമെന്നാണ് വകുപ്പ് പറയുന്നത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില. എന്നാല്‍, മറ്റ് നാല് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂടല്‍മഞ്ഞ് അത്ര രൂക്ഷമല്ല.

വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകള്‍ ഇന്ന് വൈകിയാണ് ഓടിയത്.

 

---- facebook comment plugin here -----

Latest