Connect with us

Kuwait

കുവൈത്തില്‍ ചൂട് കൂടുന്നു; താപനില 47 നും 49 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയരും

മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകര്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഇത് പൊടിക്കാറ്റിനും ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെയാകാനും കാരണമാകുമെന്ന് വകുപ്പ് ഡയറക്ടര്‍ ധാരാര്‍ അല്‍ അലി പറഞ്ഞു.

വരും ദിവസങ്ങളിലും ഇത് തുടരും. താപനില 47 ഉം 49 ഉം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരാനും സാധ്യതയുണ്ട്. ഇത് ഇന്നും നാളെയും അത്യുഷ്ണത്തിന് കാരണമായേക്കും.

കടല്‍ തിരമാലകള്‍ ആറടിയില്‍ കൂടുതല്‍ ഉയര്‍ന്നേക്കുമെന്നും ധാരാര്‍ അല്‍ അലി മുന്നറിയിപ്പു നല്‍കി.

---- facebook comment plugin here -----