Ongoing News
ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയിൽ മരിച്ചു
താമസത്തെ സ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

ദുബൈ | മലയാളി യുവാവ് ദുബൈയിൽ അന്തരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്. ദുബൈ കറാമയിൽ താമസത്തെ സ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.
---- facebook comment plugin here -----