Kerala
കണ്ണൂര്‍ മുണ്ടേരിയില്‍ വീട്ടില്‍ നിന്ന് തോക്കും വടിവാളും കഞ്ചാവും പിടികൂടി
ഒരാള്‍ പിടിയില്‍

കണ്ണൂര്‍ | കണ്ണൂര്‍ മുണ്ടേരിയില്‍ വീട്ടില്‍ നിന്ന് തോക്കും വടിവാളും കഞ്ചാവും പിടികൂടി. മുണ്ടേരി കാനച്ചേരി ചാപ്പ നിലപ്പനക്കുന്നില്‍ കെ. ഗൗരീഷിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവത്തില്‍ ഗൗരീഷി (21)നെ പോലീസ് അറസ്റ്റ് ചെയ്തു.
ചക്കരക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്ന് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ് പോലീസ്.
---- facebook comment plugin here -----