National
വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നത് മുസ്ലിം സമുദായത്തിന് നീതി നല്‍കാനെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി
ന്യൂനപക്ഷ വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറച്ചതിൽ ന്യായീകരണം

ന്യൂഡല്‍ഹി | മുസ്ലിം സമുദായത്തിന് നീതി നല്‍കാനാണ് വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ 11ാം വര്‍ഷത്തെ വിലയിരുത്തലിന്റെ ഭാഗമായി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഹജ്ജ് പ്രക്രിയ സുതാര്യമാക്കി. 2014ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷമായിരുന്നു. 2025ല്‍ അത് 1.75 ലക്ഷമായത് വലിയ നേട്ടമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതം 1,575 കോടിയില്‍ നിന്നും 678.03 കോടിയാക്കി സര്‍ക്കാര്‍ കുറച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് വിഹിതം വെട്ടിക്കുറച്ചതല്ലെന്നും ചെലവിന്റെ ഒരു ഭാഗം സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കണമെന്ന വ്യവസ്ഥ മൂലം സംഭവിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ഇന്ത്യയില്‍ ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ ഫണ്ടും പിന്തുണയും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന്. ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ലഭിക്കുന്ന പിന്തുണയും ഫണ്ടും ഹിന്ദുക്കള്‍ ലഭിക്കുന്നില്ല. ഇന്ത്യയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷ സമൂദായങ്ങള്‍ക്ക് തുല്യ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ സമുദായങ്ങളായ ഹിന്ദുക്കളേക്കാള്‍ സര്‍ക്കാരില്‍ നിന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും പിന്തുണയും ലഭിക്കുന്നുവെന്നതാണ് മനസ്സിലാക്കേണ്ടത്. എന്തൊക്കെയാണോ ഹിന്ദുക്കള്‍ ലഭിക്കുന്നത്, അതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നു. അവര്‍ക്കും അതെല്ലാം ചെയ്യുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.