Kerala
സേവാഭാരതിയെ പ്രശംസിച്ച് കാലിക്കറ്റ് സര്‍വകലാശാല വി സി
ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്തു

മലപ്പുറം | കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ സേവാഭാരതി വേദിയില്‍. സേവാഭാരതി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണ് വി സി എത്തിയത്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.
2024ല്‍ അന്നത്തെ കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സമയത്ത് സര്‍ക്കാറിന്റെ നിര്‍ദേശം തള്ളി ഗവര്‍ണര്‍ നിയമിച്ച വ്യക്തിയാണ് പി രവീന്ദ്രന്‍.
---- facebook comment plugin here -----