Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാനില്ലെന്ന് ആരോഗ്യ മന്ത്രി; ഡോ.ഹാരിസിനെതിരെ കുരുക്കു മുറുകുന്നതായി സൂചന

ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജിലെ എച്ച്ഡിസി സെക്രട്ടറിയായ സൂപ്രണ്ടിന്റെ പര്‍ച്ചേസിങ് അധികാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഉന്നത തല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് എംപിയുടെ ഫണ്ടില്‍ നിന്നും വാങ്ങിച്ച ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതില്‍ വിശദമായ അന്വേഷണത്തിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണം കൂടി നടത്തി, ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ഡോ.ഹാരിസ് തലവനായ വകുപ്പിന് കീഴിലാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.ഉപകരണം നഷ്ടമായതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസിന്‍രെ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ സമതി രൂപീകരിച്ച് അന്വേഷണം നടത്തിയത്.

Latest