Kerala
ആരോഗ്യ മന്ത്രിയുടെ രാജി: യൂത്ത് ലീഗ് മിന്നല്‍ സമരം നടത്തുമെന്ന് പി കെ ഫിറോസ്
ഡി വൈ എഫ് ഐയുടെ ഭീഷണിയും വിലപേശലും തങ്ങള്‍ക്ക് നേരെ വേണ്ട

കോഴിക്കോട് | ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മിന്നല്‍ സമരങ്ങള്‍ നടത്തുമെന്ന് യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. ഡി വൈ എഫ് ഐ തടയാന്‍ ശ്രമിച്ചാല്‍ അത് മറികടന്നും സമരം നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡി വൈ എഫ് ഐയുടെ ഭീഷണിയും വിലപേശലും തങ്ങള്‍ക്ക് നേരെ വേണ്ട. വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സമരാഗ്‌നി എന്ന പേരില്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കാനാണ് യുത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി.
---- facebook comment plugin here -----