Connect with us

Kerala

സ്‌കൂട്ടറിലെത്തി സ്വര്‍ണ മാല പിടിച്ചുപറിച്ചു; റെയില്‍വെ ജീവനക്കാരനുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്

Published

|

Last Updated

പാലക്കാട്  | ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്ആര്‍കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യാണ് കവര്‍ച്ചക്കിരയായത്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 ഓടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുന്ന സമയത്താണ് പിടിച്ചു പറി. രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു