haridwar hatespeech
ഹരിദ്വാര്‍ വംശഹത്യാ ആഹ്വാനം: രണ്ടാമത്തെ നേതാവ് കൂടി അറസ്റ്റില്‍
സംഭവത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായയുടനെയാണ് അറസ്റ്റ്.
		
      																					
              
              
            ഡെറാഡൂണ്‍ | മുസ്ലിംകളെ വംശഹത്യ ചെയ്യാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ ധര്‍മ സന്‍സദ് പരിപാടിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മതനേതാവിനെ കൂടി അറസ്റ്റ് ചെയ്തു. യതി നരസിംഗാനന്ദ് എന്ന സന്യാസിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായയുടനെയാണ് അറസ്റ്റ്.
കഴിഞ്ഞ രണ്ടാഴ്ചയായി അറസ്റ്റ് ഒഴിവാക്കാന്‍ ചരടുവലികള്‍ ശക്തമാക്കിയിരുന്നു യതി. ഉദ്യോഗസ്ഥരെല്ലാം ചാകുമെന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ഉറപ്പാക്കിയയുടനെ അദ്ദേഹം പ്രതികരിച്ചത്. സാധ്വി അന്നപൂര്‍ണയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയരുന്നുണ്ട്.
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ പത്തിലേറെ പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. യു പി ഷിയ വഖ്ഫ് ബോര്‍ഡ് മുൻ ചെയർമാൻ വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയെയാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
