Connect with us

Kerala

വിള്ളലില്ലാതെ വീട് പണിയാന്‍ തൃശൂരുകാരനായ പണിക്കാരനെ കിട്ടിയതില്‍ സന്തോഷം; മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍

യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മന്‍

Published

|

Last Updated

കോട്ടയം |  വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലുണ്ടായ വിള്ളല്‍ പരിശോധിക്കാനെത്തിയ മന്ത്രി കെ രാജനെ പരിഹാസന് പരിഹാസവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. മന്ത്രിയുടെ രൂപത്തില്‍ തൃശൂരുകാരനായ പണിക്കാരനെ കിട്ടി. വിള്ളല്‍ ഇല്ലാതെ വീട് പണിയാന്‍ പറ്റിയ ആളെ തൃശൂരില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്നലെ കണ്ടത് ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ്. വീടിന് വിള്ളലുണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Latest