Connect with us

Kerala

വയോധികയുടെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോള്‍ ഇവരെ തള്ളിയിട്ട് കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് എടുത്ത് ഓടുകയുമായിരുന്നു

Published

|

Last Updated

മുണ്ടക്കയം |  മുണ്ടക്കയത്തിന് സമീപം കൂട്ടിക്കല്‍ നാരകം പുഴയില്‍ വയോധികയുടെ സ്വര്‍ണമാല അപഹരിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
നാരകംപുഴ ചന്തക്കടവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുഞ്ചവയല്‍ ആനിക്കുന്ന് സ്വദേശി ലിബിന്‍ ആണ് പിടിയിലായത്.

ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കല്‍ ശാന്തമ്മ കൃഷ്ണന്‍കുട്ടിയുടെ മാല കവരുന്നതിനിടെയാണ് ലിബിനെ നാട്ടുകാര്‍ പിടികൂടിയത്.

ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോള്‍ ഇവരെ തള്ളിയിട്ട് കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് എടുത്ത് ഓടുകയുമായിരുന്നു

Latest