National
തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 21 മരണം
. നാല് മുറികളിലായി 30 ഓളം പേര്‍ ജോലി ചെയ്യവെയാണ് സ്‌ഫോടനമുണ്ടായത്
ചെന്നൈ | തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് കുടുങ്ങി കിടക്കുന്ന നിരവധിപ്പേരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് മുറികളിലായി 30 ഓളം പേര്‍ ജോലി ചെയ്യവെയാണ് സ്‌ഫോടനമുണ്ടായത്. മുത്തുവേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വനജ എന്ന പടക്കനിര്‍മാണ ശാലയിലാണ് ദുരന്തം സംഭവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പൊട്ടിത്തെറിയുടെ കാരണം പോലീസ് അന്വഷിച്ച് വരികയാണ്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്കനിര്‍മ്മാണശാലയിലെ നാലുമുറികള്‍ പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്തുകിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.






