National
വേദാന്ത പവര്‍ പ്ലാന്റിലെ പൊട്ടിത്തെറി; മരണം 24 ആയി
പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സ്വദേശിയായ മനീഷ് കുമാര്‍ റായ്ഗഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
റായ്പുര്‍ | ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇതോടെ മരണ സംഖ്യ 24 ആയി. അപകടത്തില്‍പ്പെട്ട പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ ് അറിയുന്നത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സ്വദേശിയായ മനീഷ് കുമാര്‍ റായ്ഗഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
സക്തി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് വന്‍ അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ നാല് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഏഴ് തൊഴിലാളികള്‍ ഏപ്രില്‍ 15 ന് ആശുപത്രികളില്‍ ചികിത്സക്കിടെ മരിച്ചു, മറ്റൊരു തൊഴിലാളി ഏപ്രില്‍ 16 ന് റായ്പൂരിലെ ഒരു ആശുപത്രിയില്‍ മരിച്ചു. ശനിയാഴ്ച രണ്ട് തൊഴിലാളികള്‍ കൂടി ആശുപത്രികളില്‍ മരിച്ചു. മരിച്ചവരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴ് തൊഴിലാളികളും, ഛത്തീസ്ഗഡില്‍ നിന്നുള്ള അഞ്ച് പേരും, ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് പേരും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് പേരും, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു.




