National
വയോധികയെ പുലി കൊലപ്പെടുത്തി; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍
ഇന്ന് പുലര്‍ച്ചെയാണ് റോഡിന് സമീപത്തെ കാനയില്‍ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് | തമിഴ്‌നാട് ഷോളയാര്‍ ഡാം പരിസരത്ത് വയോധികയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ഡാമിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാള്‍ (90) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ഇന്നാസി അമ്മാളെ കാണാനില്ലായിരുന്നു. മകന്‍ രാത്രി തിരിച്ചെത്തിയപ്പോഴേക്കുമാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് റോഡിന് സമീപത്തെ കാനയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിഭാഗം ഭക്ഷിച്ചനിലയിലാണ്. പുലിയാണ് ആക്രമിച്ചതെന്ന് വനപാലകരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെട്ടിക്കട നടത്തി വരികയായിരുന്ന ഇന്നാസിയമ്മാള്‍ക്ക് നാലു മക്കളുണ്ട്.
---- facebook comment plugin here -----




