Kerala
മര്‍കസ് ആര്‍ട്‌സ് കോളേജ് മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് നാളെ
മര്‍കസ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും.
കുന്ദമംഗലം | പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ തുടങ്ങിയ വിവിധ തലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കാരന്തൂര്‍ മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ സംഘടിപ്പിക്കുന്ന മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് നാളെ (ഏപ്രില്‍ 20 തിങ്കളാഴ്ച) നടക്കും. രാവിലെ ഒമ്പതരയ്ക്ക് കോളേജില്‍ നടക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവില്‍ വിവിധ കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
പുതിയ കാലത്തെ തൊഴില്‍ ലഭ്യതയെ കുറിച്ച് ഉദ്യോഗാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളേജിന് കീഴില്‍ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിട്ടുള്ളത്. മര്‍കസ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ രാവിലെ ഒമ്പതരയ്ക്ക് കോളേജില്‍ ഹാജരാവണമെന്നു പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.






