Connect with us

Saudi Arabia

ഹജ്ജ് :കരമാര്‍ഗ്ഗമുള്ള പ്രവേശന പാതകള്‍ സജ്ജമായി; തീര്‍ത്ഥാടകര്‍ എത്തിച്ചേരുക പത്ത് പ്രവേശന കവാടങ്ങള്‍ വഴി

തീര്‍ഥാടകര്‍ക്ക് നാവിക-വ്യോമ തുറമുഖങ്ങള്‍ വഴി പ്രവേശനമുണ്ടെങ്കിലും, അറേബ്യന്‍ ഉപദ്വീപിലുടനീളം കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്ഷം 10 പ്രധാന കരമാര്‍ഗ പാതകള്‍ വഴിയാണ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ പ്രവേശനം

Published

|

Last Updated

മക്ക |  ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പുണ്യ ഭൂമിയില്‍ കര മാര്‍ഗ്ഗമുള്ള തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാക്കുന്നതിന് അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡ് ശൃംഖല സജ്ജമായതായി സഊദി അറേബ്യയുടെ റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) അറിയിച്ചു

തീര്‍ഥാടകര്‍ക്ക് നാവിക-വ്യോമ തുറമുഖങ്ങള്‍ വഴി പ്രവേശനമുണ്ടെങ്കിലും, അറേബ്യന്‍ ഉപദ്വീപിലുടനീളം കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്ഷം 10 പ്രധാന കരമാര്‍ഗ പാതകള്‍ വഴിയാണ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ പ്രവേശനം

കിഴക്കന്‍ ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ രണ്ട് പ്രധാന റോഡുകള്‍ വഴിയാണ് എത്തിച്ചേരുക. അല്‍-ഖഫ്ജി-നാരിയ-റിയാദ് വഴി 1,473 കിലോമീറ്റര്‍, അല്‍-റിഗ്ഗെ-ഹഫ്ര്‍ അല്‍-ബാത്തിന്‍, അല്‍-മജ്മഅ വഴി 1,277 കിലോമീറ്റര്‍ സഞ്ചരിച്ച് മക്കയിലെത്തിച്ചേരും

യുഎഇയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അല്‍-ബത്ത, സല്‍വ, അല്‍-ഹൊഫുഫ്, റിയാദ്, തായിഫ്, വഴി 1,514 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്, അതേസമയം ഖത്തറില്‍ നിന്നുള്ളവര്‍ സല്‍വ, അല്‍-ഹൊഫുഫ്, റിയാദ്, തായിഫ്, മക്ക വഴി 1,385 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത വഴി മക്കയിലെത്തുക

ബഹ്റൈനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കിംഗ് ഫഹദ് കോസ്വേ വഴി അല്‍-ഖോബാറിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് റിയാദ്, തായിഫ് വഴി 1,320 കിലോമീറ്ററും,വടക്കാന്‍ രാജ്യമായ ജോര്‍ദാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ രണ്ട് വഴികളാണ് ഉപയോഗിക്കുക ഹലത്ത് അമ്മാര്‍ തുറമുഖത്ത് നിന്ന് തബൂക്ക്, മദീന വഴി 1,219 കിലോമീറ്ററും, അല്‍-ഹദീതയില്‍ നിന്ന് അല്‍-ഖുറയ്യത്ത്, സകാക്ക മദീന വഴി1,545 കിലോമീറ്റര്‍ കരമാര്‍ഗ്ഗം മക്കയിലെത്തിച്ചേരും

ഇറാഖില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജാദിദത്ത് അറാറില്‍ നിന്ന് അറാര്‍, സകാക്ക, മദീന വഴി മക്കയിലേക്ക് 1,579 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെയും തെക്ക് യെമനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അല്‍-വാദിയ, നജ്റാന്‍, അബഹ വഴി മക്കയിലേക്ക് 1,372 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെയും,ഒമാനില്‍ നിന്ന് വരുന്നവര്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയായ 2,150 കിലോമീറ്റര്‍ അല്‍ സുമൂല്‍, അല്‍-ബത്ത, സല്‍വ, അല്‍-ഹോഫുഫ് വഴി റബ്അല്‍ ഖാലി കടന്ന് മക്കയിത്തും

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് റോഡുകളുടെ നിര്‍മ്മാണം. ഗതാഗത പ്രവാഹം നിലനിര്‍ത്തുന്നതിനും തീര്‍ത്ഥാടകരെ സംരക്ഷിക്കുന്നതിനുമായി സംയോജിത സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതായും,ഹജ്ജ് സീസണിന് മുന്നോടിയായി, റോഡ് ശൃംഖലയിലുടനീളം റീസര്‍ഫേസിംഗ്, ഷോള്‍ഡര്‍ അറ്റകുറ്റപ്പണികള്‍, മണല്‍ നീക്കം ചെയ്യല്‍, ഡ്രെയിനേജ് വൃത്തിയാക്കല്‍, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) വ്യക്തമാക്കി

 

Latest