Kerala
ഹജ്ജ് അപേക്ഷാ തീയതി പത്ത് ദിവസം കൂടി നീട്ടി
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in/ വഴിയോ ഹമ്മ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം

മുംബൈ | 2023ലെ വിശുദ്ധ ഹജ്ജ് കർമത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മാർച്ച് 20ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് തീയതി നീട്ടിയത്.
2023 മാർച്ച് 20ന് മുമ്പ് ഇഷ്യൂ ചെയ്തതും 2024 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ളതുമായ, മെഷിൻ റീഡബിൾ പാസ്പോർട്ട് കൈവശമുള്ളവർക്കാണ് ഈ വർഷം ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in/ വഴിയോ ഹമ്മ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് യഅ്ഖൂബ് ശെഖ അറിയിച്ചു.