From the print
ഹജ്ജ് 2026: അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി
പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം.

കൊണ്ടോട്ടി | 2026ലെ ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. അപേക്ഷിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘HajSuvidha’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷകര്‍ ശ്രദ്ധാപൂര്‍വം വായിച്ചിരിക്കണം. അപേക്ഷകര്‍ക്ക് 2026 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്. പുതിയ പാസ്സ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പാസ്സ്‌പോര്‍ട്ടില്‍ സര്‍ നെയിം (ൗെൃിമാല) കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്. നല്‍കുന്ന പാസ്സ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ വൈറ്റ് ബാക്ക് പ്രതലത്തിലുള്ളതായിരിക്കണം.
അപേക്ഷകരുടെ പാസ്സ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ്സ് പ്രൂഫ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്്‌ലോഡ് ചെയ്യേണ്ടതാണ്. ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താത്പര്യമുള്ളവര്‍ അപേക്ഷയില്‍ അത് രേഖപ്പെടുത്തണം. ഈ മാസം 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അപ്്‌ലോഡ് ചെയ്യുന്ന രേഖകള്‍ വ്യക്തവും പൂര്‍ണമായി വായിക്കാന്‍ കഴിയുന്നതുമായിരിക്കണം. രേഖകള്‍ കൃത്യമായി അപ്്‌ലോഡ് ചെയ്താല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവര്‍ നമ്പര്‍ അനുവദിക്കും. രേഖകള്‍ നറുക്കെടുപ്പിന് ശേഷം സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റ് അനുബന്ധ രേഖകളും നറുക്കെടുപ്പിന് ശേഷമാണ് സമര്‍പ്പിക്കേണ്ടത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ടാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ആദ്യ ഗഡുവായി 1,50,000 രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമര്‍പ്പിക്കണം. ഹജ്ജ് കമ്മിറ്റിക്ക് മറ്റ് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് ഒരു ഉത്തരവാദിത്വവുമുണ്ടായിരിക്കില്ല. സംശയ നിവാരണത്തിന് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനര്‍മാരുടെ സഹായം തേടാവുന്നതാണ്.
ജില്ലാ ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുടെ മൊബൈല്‍ നമ്പര്‍
തിരുവനന്തപുരം: മുഹമ്മദ് യൂസഫ് 9895 648 856
കൊല്ലം: ഇ നിസാമുദ്ദീന്‍ 9496 466649
പത്തനംതിട്ട: എം നാസര്‍ 9495 661510
ആലപ്പുഴ: സി എ മുഹമ്മദ് ജിഫ്രി 9495 188038
കോട്ടയം: പി എ ശിഹാബ് 9447 548580
ഇടുക്കി: കെ എ അജിംസ് 9446 922 79
എറണാകുളം: ജസീല്‍ തോട്ടത്തിക്കുളം 9446 607973
തൃശൂര്‍: സുനില്‍ ഫഹദ് 94471 36313
പാലക്കാട്: കെ പി ജഅ്ഫര്‍ 9400 815202
മലപ്പുറം: യു മുഹമ്മദ് റഊഫ് 9656206178, 9446631366, 9846738287
കോഴിക്കോട്: നൗഫല്‍ മങ്ങാട് 8606 586268
വയനാട്: കെ ജമാലുദ്ദീന്‍ 9961 083 361
കണ്ണൂര്‍: എം ടി നിസാര്‍ 8281 586 137
കാസര്‍കോട്: കെ എ മുഹമ്മദ് സലീം 9446 736 276