hajj 2023
ഹജ്ജ് 2023: അപേക്ഷാ സമയം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കരിപ്പൂർ | ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം. ഈ മാസം പത്തിനാണ് അപേക്ഷാ സമയം ഇന്ന് വരെ ദീർഘിപ്പിച്ചത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
2023 മാർച്ച് 20ന് മുമ്പ് ഇഷ്യൂ ചെയ്തതും 2024 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ളതുമായ, മെഷിൻ റീഡബിൾ പാസ്പോർട്ട് കൈവശമുള്ളവർക്കാണ് ഈ വർഷം ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in/ വഴിയോ ഹമ്മ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് യഅ്ഖൂബ് ശെഖ അറിയിച്ചു.
---- facebook comment plugin here -----