Connect with us

Malabar Movement 1921

പൂക്കോട്ടൂരിലെ ഗറില്ലാ യുദ്ധം

Published

|

Last Updated

1921 ആഗസ്റ്റ് 26ന് മലബാർ പോരാട്ടത്തിന്റെ ഭാഗമായി പൂക്കോട്ടൂരിൽ വെച്ച് പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകയുദ്ധം എന്നും ഈ സംഭവത്തെ വിശേഷിപ്പിക്കാറുണ്ട്. 1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടങ്ങളിലൊന്ന് പൂക്കോട്ടൂർ യുദ്ധമായിരുന്നുവെന്ന് ബ്രിട്ടീഷുകാർ തന്നെ വിവിധ ശ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങളെ നേരിടാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ് പോരാളികള്‍ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. പൂക്കോട്ടൂരിലെ പിലാക്കലിലാണ് പട്ടാളവുമായി റോഡിൽ വെച്ച് പോരാളികള്‍ ഏറ്റുമുട്ടിയത്. ആയുധ ശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ച് മണിക്കൂർ നീണ്ട യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.20 ഓളം പട്ടാളക്കാര്‍ മരിച്ചു.

200ലധികം സമര പോരാളികള്‍ രക്തസാക്ഷികളായി. നിലവിൽ പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീംഖാന, അറവങ്കരയിലെ 1921 പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റ്, പിലാക്കലിലെ പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികളുടെ അഞ്ച് മഖ്ബറകൾ എന്നിവ യുദ്ധത്തിന്റെ സ്മാരകങ്ങളാണ്.

Latest