Kerala
സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം; മെഡി. കോളജ് കെട്ടിടാപകടത്തില്‍ വേദന പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്
ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന് ഒരു ദിവസത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജി ആദരാഞ്ജലിയര്‍പ്പിച്ചു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ രാവിലെ 10.50നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ഉച്ചക്ക് 12.45നായിരുന്നു തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്താനായത്. ചികിത്സയിലുള്ള മകളുടെ കൂട്ടിരിപ്പിനായിരുന്നു ബിന്ദു ആശുപത്രിയിലെത്തിയത്.