Connect with us

Kerala

ചെങ്ങറ നിവാസികള്‍ക്കൊപ്പം; സമരഭൂമിയില്‍ റേഷന്‍ കാര്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

ചെങ്ങറയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്.

Published

|

Last Updated

ചെങ്ങറ സമരഭൂമിയില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെയും ഓണക്കിറ്റിന്റെയും വിതരണ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു.

പത്തനംതിട്ട | ചെങ്ങറ സമരഭുമിയില്‍ താമസിക്കുന്നവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് അനുവദിച്ച് സര്‍ക്കാര്‍. ചെങ്ങറയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ഇവയില്‍ 22 പിങ്ക് കാര്‍ഡുകള്‍ കൂടി അടുത്തമാസം മഞ്ഞ കാര്‍ഡാക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നല്‍കിയ 95 പിങ്കും മൂന്ന് വെള്ളയും കാര്‍ഡ് മഞ്ഞയാക്കി. ഇതോടെ 35 കിലോ ധാന്യത്തിനും ആറുലിറ്റര്‍ മണ്ണെണ്ണയ്ക്കും കുടുംബങ്ങളെ അര്‍ഹരാക്കുന്നതിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചെങ്ങറ നിവാസികള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജനങ്ങളുടെ വസ്തു, വീട്, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര നിമിഷത്തിനാണ് ചെങ്ങറ സാക്ഷ്യം വഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി ആര്‍ ഗോപിനാഥന്‍, ശ്യാംലാല്‍, ദീപകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ പങ്കെടുത്തു.

ചെങ്ങറ സമരഭൂമിയില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെയും ഓണക്കിറ്റിന്റെയും വിതരണ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു.

 

Latest