aravind kejriwal
ഡല്‍ഹിയിലെ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഇനി രാഷ്ട്രീയക്കാരുടെ ചിത്രമുണ്ടാവില്ല
ബി ആര്‍ അംബേദ്കറുടേയും ഭഗത് സിംഗിന്റേയും ചിത്രങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും കേജ്രിവാള്‍ അറിയിച്ചു

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനിമുതല്‍ രാഷ്ട്രീയ നേതാക്കളുടേയോ മുഖ്യമന്ത്രിയുടേയോ ചിത്രങ്ങള്‍ ഉണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ബി ആര്‍ അംബേദ്കറുടേയും ഭഗത് സിംഗിന്റേയും ചിത്രങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും കേജ്രിവാള്‍ അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സംസ്ഥാന തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ബി ആര്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട രീതിയിലുള്ള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പ്രതിഞ്ജയെടുക്കുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ഡല്‍ഹിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മെലാനിയ ട്രംപ് പോലും തങ്ങളുടെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് തങ്ങള്‍ ചെയ്തവക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.