National
ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടിക്കൊന്നു
ബൈക്കിൽ മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്
മംഗളൂരു| മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ‘ടാബ്ലറ്റ് ആരിഫ്’ എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ബൈക്കിൽ മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. തൊക്കോട്ട് ഫ്ലൈഓവറിൽ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മംഗളൂരു, ബന്തർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിനെതിരെ വധശ്രമം ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.







