Connect with us

International

ഐ.സി.സി വനിതാ ലോകകപ്പിന് ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ 3 വരെ ലോകകപ്പ് നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് ആരംഭിക്കുന്ന പന്ത്രണ്ടാം ഐ.സി.സി വനിതാ ലോകകപ്പിന് ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വനിതാക്രിക്കറ്റ് താരങ്ങളുടെ പ്രതീകാത്മക ചിത്രം ഡൂഡിലാക്കിയാണ് ഗൂഗിള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ 3 വരെ ലോകകപ്പ് നടക്കും. 2021 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 7 വരെ നടത്താനുദ്ദേശിച്ചിരുന്ന ലോകകപ്പ് കൊവിഡ് കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.

ആറ് കിരീടങ്ങള്‍ നേടിയ ഓസ്ട്രേലിയയാണ് മത്സരത്തിലെ ശക്തരായ ടീം. ഇംഗ്ലണ്ട് നാല് കിരീടങ്ങളും ന്യൂസിലന്‍ഡ് ഒരു കീരിടവും നേടിയിട്ടുണ്ട്. 2017ല്‍ നടന്ന കഴിഞ്ഞ വനിതാ ലോകകപ്പില്‍ ഇന്ത്യയെ 9 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലില്‍ നടന്ന ഐ.സി.സി വനിതാ ലോകകപ്പ് 2022ന്റെ ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡിനെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി.

 

Latest