Connect with us

Kerala

ഷൊര്‍ണ്ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു

തൃശൂര്‍ ഭാഗത്തുനിന്ന് എത്തുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ വള്ളത്തോള്‍ നഗര്‍ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ്.

Published

|

Last Updated

പാലക്കാട്  | ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചിന്‍ പാലത്തിന് സമീപമാണ് അപകടം. ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ട്രെയിനിന്റെ പിന്‍ഭാഗം ഉള്ളത്.സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ ഭാഗത്തുനിന്ന് എത്തുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ വള്ളത്തോള്‍ നഗര്‍ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ്.

സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്.പ്രധാന റെയില്‍വേ പാതയായതിനാല്‍ ഇതുവഴിയുള്ള മറ്റ് ട്രെയിന്‍ സര്‍വീസുകളെയും അപകടം ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വൈകി ഓടുകയാണ്‌

Content Highlights:The rear section of a goods train derailed near Cochin Bridge close to Shoranur Railway Station in Palakkad. Several trains arriving from the Thrissur route have been halted at Vallathol Nagar. Railway technical experts are at the spot working to restore normal train services.

Latest