Uae
ഇന്ത്യക്കാർക്ക് ഗോൾഡൻ വിസ കൂടുതൽ എളുപ്പമാവും; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
ഒരു ലക്ഷം ദിർഹം ഫീസ് അടച്ചാൽ ഗോൾഡൻ വിസ ലഭിക്കുമെന്ന് വി എഫ് എസ് ഗ്ലോബൽ, റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ പദ്ധതി വ്യക്തമാക്കുന്നു.

ദുബൈ|യു എ ഇയിൽ ദീർഘകാല താമസത്തിനായി ലക്ഷ്യമിടുന്ന ഇന്ത്യക്കാർക്ക് ഗോൾഡൻ വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാവും. ഇപ്പോൾ രാജ്യത്തിന് പുറത്തുനിന്നും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. ഒരു ലക്ഷം ദിർഹം ഫീസ് അടച്ചാൽ ഗോൾഡൻ വിസ ലഭിക്കുമെന്ന് വി എഫ് എസ് ഗ്ലോബൽ, റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ പദ്ധതി വ്യക്തമാക്കുന്നു.
അതേസമയം, ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് യു എ ഇ ഗോൾഡൻ വിസ നൽകുന്നുണ്ടെന്ന വാർത്ത ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി), സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (വി എ ആർ എ) എന്നിവ സംയുക്ത പ്രസ്താവനയിൽ നിഷേധിച്ചു. ഇങ്ങനെ വിസ നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന ചില വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാ
വ്യക്തവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്ന് ഐ സി പി വ്യക്തമാക്കി. ഇതിൽ ഡിജിറ്റൽ കറൻസി നിക്ഷേപകർ ഉൾപ്പെടുന്നില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, സ്പെഷ്യലിസ്റ്റുകൾ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ എന്നിവർ യോഗ്യതയുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.