Connect with us

Organisation

ഗ്രാമങ്ങൾ കീഴടക്കി മഴവിൽ സംഘം പ്രവർത്തകരുടെ ഗോൾഡൻ ഗ്രീറ്റിംഗ്സ്

പ്രതിനിധി സമ്മേളനം ഈ മാസം 28, 29 തീയതികളിൽ കോഴിക്കോട്

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിൻ്റെ മുന്നോടിയായി യൂണിറ്റ് കേന്ദ്രങ്ങളിൽ ഗോൾഡൻ ഗ്രീറ്റിംഗ്സ്  നടക്കുന്നു. മുക്കം ഡിവിഷനിലെ കക്കാട് യൂണിറ്റിൽ ഗ്രീറ്റിംഗ്സിന് തുടക്കമായി.

ഈ മാസം 28, 29 തീയതികളിൽ കോഴിക്കോട് നടക്കുന്ന പ്രതിനിധി സമ്മേളനം വിളംബരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഴവിൽ സംഘം പ്രവർത്തകർ വീടുകളിൽ കയറുന്നത്. വിവിധ കലാപരിപാടികളുമായാണ് മഴവിൽ സംഘം അംഗങ്ങൾ വീടുകളിലെത്തുന്നത്. ഈ മാസം 27ന് മുമ്പ് മുഴുവൻ യൂണിറ്റുകളിലും ഗോൾഡൻ ഗ്രീറ്റിംഗ്സ് പൂർത്തീകരിക്കും.

---- facebook comment plugin here -----

Latest