Connect with us

Kasargod

ഗോള്‍ഡണ്‍ ഫിഫ്റ്റി: നാടിളക്കി നഗരങ്ങളുണര്‍ത്തി ഭാരവാഹി പ്രകടനങ്ങള്‍

ജില്ലാ, ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിലായി പ്രകടനങ്ങള്‍ നടന്നത്.

Published

|

Last Updated

കാസറഗോഡ് | എസ് എസ് എഫ് ഗോള്‍ഡണ്‍ ഫിഫ്റ്റി കേരള വിദ്യാര്‍ത്ഥി സമ്മേളനം വിളമ്പരം ചെയ്ത് ജില്ലയില്‍ ഭാരവാഹി പ്രകടനങ്ങള്‍ നടന്നു. ജില്ലാ, ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിലായി പ്രകടനങ്ങള്‍ നടന്നത്.

കാസറഗോഡ് ജില്ലാ ഭാരവാഹി പ്രകടനം കാസറഗോഡ് പഴയ ബസ്റ്റാന്റില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് അഭിസംബോധന ചെയ്തു. റഈസ് മുഈനി തൃക്കരിപ്പൂര്‍,ബാദുഷ സുറൈജി സഖാഫി, മന്‍ഷാദ് അഹ്സനി കട്ടത്തടുക്ക, അബ്ദുല്‍ റസാഖ് സഅദി,മുര്‍ഷിദ് പുളിക്കൂര്‍, സിദ്ദീഖ് സഖാഫി കളത്തൂര്‍, ഇര്‍ഷാദ് കളത്തൂര്‍,ആബുസാലി പെര്‍മുദെ,ഫൈസല്‍ സൈനി പങ്കെടുത്തു.

വിദ്യാര്‍ത്ഥി സമ്മേളന പ്രചരണാര്‍ത്ഥം ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെ വീടുകളിലും ചൊവ്വാഴ്ച ജയഭേരി എന്ന പേരില്‍ പതാകകള്‍ ഉയര്‍ത്തും. കണ്ണൂരില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന് വന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്.സമ്മേളന ഭാഗമായി വിസ്ഡം എജ്യൂകേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കരിയര്‍ എക്സ്പോയും, ഐ പി ബിയുടെ പുസ്കമേളയും നിലവില്‍ സമ്മേളന നഗരിയില്‍ സജ്ജമാണ്.