Connect with us

Kerala

പോറ്റി ശബരിമലയില്‍ നിന്നു കവര്‍ന്ന സ്വര്‍ണം 15 ലക്ഷത്തിനു വിറ്റതായി കണ്ടെത്തി

ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇതിന്റെ തെളിവ് കൈമാറിയത്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി 15 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വിറ്റതായി കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇതിന്റെ തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് പലതവണയായി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നില്‍ നിന്ന് 70 ലക്ഷം രൂപ വാങ്ങിയെന്നും ഗോവര്‍ധന്‍ മൊഴി നല്‍കി.

ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവര്‍ധന്‍ മൊഴി നല്‍കി. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെംഗളൂവിലും എത്തി സ്‌പോണ്‍സര്‍മാരെ കാണാന്‍ ശ്രമിച്ചു. പണം നല്‍കിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. ശബരിമല വിഷയം തീര്‍ക്കാന്‍ തനിക്ക് കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ഗോവര്‍ധന്റെ മൊഴി.

ഇന്നലെയാണ് ഗോവര്‍ധന്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ് ഐ ടിക്ക് കൈമാറിയത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ ഉള്‍പ്പെടെയുള്ളവരെ വിളിപ്പിക്കും. റിമാന്‍ഡിലായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനും നീക്കമുണ്ട്.