Connect with us

GOLD SMUGGLING

സ്വര്‍ണക്കടത്ത്: ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം- മുഖ്യമന്ത്രി

'ഇ ഡിയെ ഇപ്പോള്‍ പ്രതിപക്ഷം തള്ളിപ്പറഞ്ഞതില്‍ അതിയായ നന്ദി'

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ പരിധിയിലുള്ള കേസാണിത്. കോണ്‍ഗ്രസും ബി ജെ പിയും സ്വര്‍ണക്കടത്ത് ഉയര്‍ത്തി കലാപമഴിച്ചു വിടാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. പ്രതിപക്ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇപ്പോള്‍ തള്ളിപ്പറഞ്ഞതില്‍ അതിയായ നന്ദിയുണ്ട്. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയാണ് ഇ ഡി പണിയെടുക്കുന്നത് എന്ന് പ്രതിപക്ഷം നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അന്വേഷണത്തിന് യാതൊരുവിധ തടസവും നേരിട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest